വെനസ്വേലയ്ക്കും ബൊളീവിയയ്ക്കുമെതിരെ രണ്ട് നിർണായക ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന അർജൻ്റീന ദേശീയ ടീം മിയാമിയിൽ അവരുടെ ആദ്യ പരിശീലന സെഷൻ നടത്തി. ഇൻ്റർ മിയാമിയുടെ പരിശീലന സമുച്ചയത്തിലാണ് സെഷൻ നടന്നത്, അവിടെ കോച്ച് ലയണൽ സ്‌കലോണി തൻ്റെ ടീമിന്റെ പരിശീലനത്തിന് മേൽനോട്ടം വഹിച്ചു.

വ്യാഴാഴ്ച വെനസ്വേലയെയും അടുത്ത ചൊവ്വാഴ്ച ബൊളീവിയയുമാണ് ലയണൽ സ്‌കലോനിയുടെ ടീം നേരിടുന്നത. യോഗ്യതാ റൗണ്ടിൽ തങ്ങളുടെ ശക്തമായ ഫോം നിലനിർത്താൻ ആകുമെന്ന പ്രതീക്ഷയിലാണ് അർജൻ്റീന. താരങ്ങൾ ഇന്നലെ മുതൽ മയാമിയിൽ എത്തി തുടങ്ങി.














