ലയണൽ മെസ്സിയെക്കാൾ ബാലൻ ദി ഓർ നേടുക എന്നത് ഇനി ഒരു ഫുട്ബോൾ താരത്തിന് എന്നെങ്കിലും സാധ്യമാണോ. ഈ തലമുറയിൽ അതു സംഭവിക്കും എന്ന് ആരും കരുതുന്നില്ല. ഇത്തവണത്തെ ബാലൻ ദി ഓർ കൂടെ മെസ്സി ഉയർത്തിയതോടെ മെസ്സിയുടെ ക്യാബിനറ്റിൽ 8 ബാലൻ ദി ഓർ ആയി.
ലയണൽ മെസ്സിയും മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാളണ്ടും തമ്മിൽ ആയിരുന്നു ഇത്തവണ ബാലൻ ദി ഓറിനായുള്ള പോരാട്ടം പ്രധാനമായും നടന്നത്. എന്നാൽ ലോക കിരീടം ഹാളണ്ടിനെ പിന്നിലാക്കി മെസ്സി പുരസ്കാരം സ്വന്തമാക്കുന്നതിൽ നിർണായകമായി.
മെസ്സി ആയിരുന്നു ലോകകപ്പിൽ അർജന്റീനയെ മുന്നിൽ നിന്ന് നയിച്ചത്. മെസ്സി ലോകകപ്പിൽ ഗോൾഡൻ ബോളും സ്വന്തമാക്കിയിരുന്നു. മുമ്പ് 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിൽ മെസ്സി ഈ പുരസ്കാരം നേടിയിട്ടുണ്ട്. എർലിംഗ് ഹാളണ്ട് കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ട്രെബിൾ കിരീടം നേടിയിരുന്നു. കൂടാതെ ഇംഗ്ലണ്ടിലെ ഗോൾ സ്കോറിംഗ് റെക്കോർഡുകൾ എല്ലാം താരം മറികടന്നിരുന്നു.