റയൽ മാഡ്രിഡ് ഡിഫൻഡർ ഫെർലാൻഡ് മെൻഡിക്ക് ഇടത് ഹാംസ്ട്രിംഗിലെ പേശികൾക്ക് പരിക്കേറ്റതായി കണ്ടെത്തി. മാർച്ചിലെ അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം മാത്രമേ ഇനി മെൻഡിക്ക് കളിക്കാൻ ആകൂ. വിയ്യാറിയൽ, ലെഗാനെസ്, റയൽ സോസിഡാഡ്, വലൻസിയ എന്നിവയ്‌ക്കെതിരായ പ്രധാന മത്സരങ്ങൾ ലെഫ്റ്റ് ബാക്കിന് നഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആഴ്സണലിനെതിരായ റയൽ മാഡ്രിഡിൻ്റെ യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിലേക്ക് മെൻഡി തിരികെയെത്തും.