ഈ സീസണ് അപ്പുറം മകാലിസ്റ്റർ ബ്രൈറ്റണിൽ തുടരും എന്ന് കരുതുന്നില്ല എന്ന് ഏജന്റ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രൈറ്റൺ സ്റ്റാർ അലക്സിസ് മാക് അലിസ്റ്റർ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടുമെന്ന സൂചനയുമായി അദ്ദേഹത്തിന്റെ ഏജന്റ്. അലക്സിസ് ഇപ്പോൾ ബ്രൈറ്റണിൽ ഒരു മികച്ച അന്തരീക്ഷത്തിൽ ആണ്, അവനെ വളരെയധികം സ്നേഹിക്കുന്ന ഒരു ടീമിനൊപ്പം സമാധാനത്തോടെ അവൻ അവന്റെ വിജയങ്ങൾ ആസ്വദിക്കുന്നു,” മാക് അലിസ്റ്ററിന്റെ ഏജന്റ് പറഞ്ഞു, അദ്ദേഹത്തിന്റെ പിതാവു തന്നെയാണ് ഏജന്റും.

മകാലിസ്റ്റർ 23 02 18 12 24 06 485

“മകാലിസ്റ്റർ ഇപ്പോൾ ക്ലബിൽ സന്തോഷവാനാണ്, പക്ഷേ ജൂലൈയിൽ അദ്ദേഹം ക്ലബ് വിട്ടു പോകാനുള്ള വലിയ സാധ്യതകളുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാം.” എജന്റ് പറയുന്നു.

അർജന്റീനയുടെ 2022 ലോകകപ്പ് വിജയത്തിൽ മാക് അലിസ്റ്റർ പ്രധാന പങ്ക് വഹിച്ചിരുന്നു. ഈ സീസണിൽ ബ്രൈറ്റണിന്റെ യൂറോപ്യൻ യോഗ്യത സ്വപ്നങ്ങളിൽ മകാലിസ്റ്ററിന്റെ പങ്കു വലുതാണ്‌. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ Mac Allister-നുള്ള ഓഫറുകൾ എല്ലാം ബ്രൈറ്റൺ നിരസിച്ചിരുന്നു. എന്നാൽ വരാനിരിക്കുന്ന വിൻഡോയിൽ ക്ലബ്ബിന് അവനെ നിലനിർത്തുക ബുദ്ധിമുട്ടായിരിക്കും. 80 മില്യണു മുകളിൽ ബ്രൈറ്റൺ മകാലിസ്റ്ററിനായി ആവശ്യപ്പെടും എന്നാണ് റിപ്പോർട്ടുകൾ.