ബ്രയാൻ എംബ്യൂമോ എവർട്ടണ് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം കുറിക്കും

Newsroom

Picsart 25 08 02 23 13 28 071
Download the Fanport app now!
Appstore Badge
Google Play Badge 1


മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർക്ക് ആവേശം പകരുന്ന വാർത്ത. ക്ലബ്ബിന്റെ പുതിയ സൈനിംഗ് ആയ ബ്രയാൻ എംബ്യൂമോ പ്രീമിയർ ലീഗ് സമ്മർ സീരീസിലെ അവസാന മത്സരത്തിൽ എവർട്ടനെതിരെ അരങ്ങേറ്റം കുറിക്കും. 65 മില്യൺ പൗണ്ടിന് ബ്രെന്റ്ഫോർഡിൽ നിന്ന് യുണൈറ്റഡിൽ എത്തിയ എംബ്യൂമോയെ ഫിറ്റ്നസ് കാരണങ്ങൾ മുൻനിർത്തിയാണ് മുൻ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയത്.

Picsart 25 08 02 23 13 14 601

എന്നാൽ, പരിശീലകൻ റൂബൻ അമോറിം എംബ്യൂമോയുടെ അരങ്ങേറ്റം സ്ഥിരീകരിച്ചതോടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി.
ഓഗസ്റ്റ് 3-ന് പുലർച്ചെ 2:30ന് നടക്കുന്ന മത്സരം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് mutv വഴി കാണാം.

എംബ്യൂമോയെ കൂടാതെ മാറ്റിയസ് കുഞ്ഞയെയും ടീമിലെത്തിച്ച യുണൈറ്റഡ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വലിയ തുക മുടക്കിയിരുന്നു. എംബ്യൂമോയിൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. ബ്രെന്റ്ഫോർഡിന് വേണ്ടി പ്രീമിയർ ലീഗിൽ താരം കാഴ്ചവെച്ച മികച്ച പ്രകടനമാണ് ആരാധകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നത്.