റയൽ മാഡ്രിഡ് ജേഴ്സി അണിയുക ആയിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്നം – എംബപ്പെ

Newsroom

Picsart 24 07 16 17 55 57 829
Download the Fanport app now!
Appstore Badge
Google Play Badge 1

എംബപ്പെയ റയൽ മാഡ്രിഡ് ഇന്ന് ഔദ്യോഗികമായി ആരാധകർക്ക് മുന്നിൽ പ്രസന്റ്സ് ചെയ്തു. ഇന്ന് മാഡ്രിഡിൽ ഫ്‌ളോറൻ്റിനോ പെരസിനും സിദാനും പങ്കെടുത്ത ചടങ്ങിൽ എംബാപ്പെ ഒരു റയൽ മാഡ്രിഡ് കളിക്കാരനെന്ന നിലയിൽ ആദ്യമായി ഗ്രൗണ്ടിൽ എത്തി. തന്റെ സ്വപ്ന സാക്ഷാത്കാരമാണ് ഇത് എന്ന് എംബപ്പെ പറഞ്ഞു.

എംബപ്പെ 24 07 16 17 56 47 441

“ഇവിടെ നിൽക്കുന്നത് അവിശ്വസനീയമാണ്. വർഷങ്ങളായി റയൽ മാഡ്രിഡിനായി കളിക്കണമെന്ന് ഞാൻ സ്വപ്നം കാണുന്നു. എൻ്റെ സ്വപ്നം ഇന്ന് പൂർത്തീകരിച്ചിരിക്കുന്നു.” എംബപ്പെ പറഞ്ഞു.

“ആദ്യ ദിവസം മുതൽ എന്നെ സ്നേഹപൂർവ്വം സ്വീകരിച്ച ഫ്ലോറൻ്റിനോ പെരസിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരുപാട് ട്വിസ്റ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ ഞാനിവിടെയുണ്ട്. ഇവിടെ വരാൻ വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കാനും ഞാൻ ആഗ്രഹിക്കുന്നു.” ഫ്രഞ്ച് താരം പറഞ്ഞു. 

‘എനിക്കിപ്പോൾ മറ്റൊരു സ്വപ്നം കൂടിയുണ്ട്: ഈ ക്ലബ്ബിൻ്റെ ചരിത്രത്തിലൂടെ ജീവിക്കുക എന്നതാണ് അത്’ – എംബാപ്പെ പറഞ്ഞു.

“ഇത് എനിക്ക് അവിശ്വസനീയമായ ദിവസമാണ്. ചെറുപ്പം മുതലേ എനിക്കൊരു സ്വപ്നം ഉണ്ടായിരുന്നു, അത് ഇവിടെ വരണം എന്നതായിരുന്നു. ഈ ക്ലബ്ബിന് ഞാൻ എല്ലാം നൽകും.” എംബപ്പെ പറഞ്ഞു.