വിട്ടോറിയ: കിലിയൻ എംബാപ്പെയുടെ ചുവപ്പ് കാർഡിൻ്റെ തിരിച്ചടി അതിജീവിച്ച് റയൽ മാഡ്രിഡ് അലാവസിനെതിരെ 1-0 ൻ്റെ വിജയം നേടി. ഈ ജയത്തോടെ അവർ ലാ ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാൾ നാല് പോയിന്റ് പിന്നിൽ തുടരുകയാണ്.

38-ാം മിനിറ്റിൽ അന്റോണിയോ ബ്ലാങ്കോയെ അപകടകരമായി ടാക്കിൾ ചെയ്തതിനാണ് എംബാപ്പെയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. എന്നാൽ ആദ്യ പകുതിയിൽ എഡ്വാർഡോ കമാവിംഗയുടെ മനോഹരമായ ഗോളിൽ റയലിന് വിജയം ഉറപ്പാക്കാൻ ആയി. പിന്നീട് വിനീഷ്യസ് ജൂനിയറിനെ ഫൗൾ ചെയ്തതിന് മാനു സാഞ്ചസിനും ചുവപ്പ് കാർഡ് ലഭിച്ചതോടെ അലാവസും 10 പേരായി ചുരുങ്ങി.
പരിശീലകൻ കാർലോ അൻസലോട്ടിക്ക് സസ്പെൻഷനായതിനാൽ അദ്ദേഹത്തിൻ്റെ മകനും സഹപരിശീലകനുമായ ഡേവിഡ് അൻസലോട്ടിയാണ് ഇന്ന് ടീമിനെ നയിച്ചത്.