ഗോൾഡൻ ബോയ് പുരസ്കാരം, ആദ്യ അഞ്ചിൽ എമ്പപ്പെ ഇല്ല

- Advertisement -

ഗോൾഡൻ ബോയ് പുരസ്കാരത്തിനുള്ള വോട്ടിങ്ങിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്ന അഞ്ചു പേരിൽ പി എസ് ജി യുവതാരം എമ്പപ്പെ ഇല്ല‌. അവസാന വർഷം എമ്പപ്പെയ്ക്കായിരുന്നു ഗോൾഡൻ ബോയ് പുരസ്കാരം ലഭിച്ചത്. ഇത്തവണയും പുരസ്കാരം ലഭിച്ചാൽ തുടർച്ചയായി രണ്ട് തവണ ഗോൾഡൻ ബോയ് പുരസ്കാരം നേടുന്ന ആദ്യ താരമാവുമായിരുന്നു എമ്പപ്പെ.

റോമയുടെ ജസ്റ്റിൻ ക്ലുയിവേർട്, അയാക്സിന്റെ ഡി ലൈറ്റ്, ലിവർപൂളിന്റെ അലക്സാണ്ടർ അർനോൾഡ്, റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയത്, എ സി മിലാന്റെ പാട്രിക് കുട്രോൺ എന്നിവരാണ് ഇപ്പോൾ വോട്ടിംഗിൽ മുന്നിൽ നിൽക്കുന്ന അഞ്ചു താരങ്ങൾ. ബാലൻ ഡിയോറിനായി എമ്പപ്പെ പരിഗണിക്കപ്പെടുന്നതിനാലാണ് താരത്തിന് വോട്ടുകൾ കുറയുന്നത് എന്നാണ് റിപ്പോർട്ട്‌.

നവംബർ അവസാനം വരെ വോട്ടിംഗ് ഉണ്ട് എന്നതിനാൽ എമ്പപ്പെയ്ക്ക് ഇനിയും സാധ്യതകൾ ഉണ്ട്.

Advertisement