ഡിസംബർ 18ന് ഖത്തറിൽ നടക്കുന്ന ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഫൈനലിനുള്ള റയൽ മാഡ്രിഡിൻ്റെ ടീമിൽ കൈലിയൻ എംബപ്പെയെ ഉൾപ്പെടുത്തി. ഡിസംബർ 10ന് അറ്റലാൻ്റയ്‌ക്കെതിരായ റയൽ ചാമ്പ്യൻസ് ലീഗ് വിജയത്തിനിടെ തുടയ്‌ക്ക് പരിക്കേറ്റെങ്കിലും ടീമിൻ്റെ അവസാന പരിശീലന സെഷനിൽ എംബാപ്പെ പങ്കെടുത്തിരുന്നു. ലുസൈൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എംബപ്പെ കളിക്കുമെന്ന് കരുതപ്പെടുന്നു.
മെക്സിക്കൻ ക്ലബായ പചുകയെ ആണ് റയൽ മാഡ്രിഡ് നേരിടേണ്ടത്. 2023-24 യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായാൺ റയൽ മാഡ്രിഡ് ഇന്റർ കോണ്ടിനന്റൽ കപ്പിന് യോഗ്യത നേടിയത്. 2024 CONCACAF ചാമ്പ്യൻസ് കപ്പ് ജേതാക്കളായാണ് പച്ചൂക ഈ മത്സരത്തിന് എത്തുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാവും ഇൻ്റർകോണ്ടിനെൻ്റൽ പ്ലേഓഫിലെ ചാമ്പ്യനും പങ്കെടുക്കുന്ന പുതുതായി അവതരിപ്പിച്ച വാർഷിക ടൂർണമെൻ്റാണ് ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ്.