റിയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെക്ക് കഴിഞ്ഞ ഞായറാഴ്ച അലാവസിനെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിന് ഒരു ലാ ലിഗ മത്സരത്തിൽ വിലക്ക് ലഭിച്ചു. റയൽ മാഡ്രിഡിന്റെ 1-0 വിജയത്തിനിടെ അന്റോണിയോ ബ്ലാങ്കോയെ ഫൗൾ ചെയ്തതിനാണ് ഫ്രഞ്ച് മുന്നേറ്റനിര താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്.

സ്പെയിനിലെ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി, ഫൗൾ “കളിക്കിടെ” സംഭവിച്ചതാണെന്ന് വിധിച്ചു. ഇത് അക്രമാസക്തമായ പെരുമാറ്റത്തിന് ലഭിക്കുന്ന കടുത്ത ശിക്ഷ ഒഴിവാക്കാൻ സഹായിച്ചു. അതിനാൽ, എംബാപ്പെക്ക് ഈ ഞായറാഴ്ച നടക്കുന്ന അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ നിർണായക മത്സരം മാത്രമേ നഷ്ടപ്പെടൂ. മൂന്നോ നാലോ മത്സരങ്ങളിൽ വിലക്ക് ലഭിക്കും എന്ന് റയൽ ആശങ്കപ്പെട്ടിരുന്നു. ഇതോടെ കോപ ഡെൽ റേ ഫൈനലിലെ എൽ ക്ലാസികോയുൽ എംബപ്പെ ഉണ്ടാകും എന്ന് ഉറപ്പായി.