പി.എസ്.ജിയുടെ സൂപ്പർ താരം കിലിയൻ എംബപ്പെ ഫ്രാൻസ് ദേശീയ ടീമിന്റെ ക്യാപ്റ്റനാവും. ഫ്രഞ്ച് പരിശീലകൻ ദെഷാംസ് ആണ് എംബപ്പെയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.
ഖത്തർ ലോകകപ്പിൽ ക്യാപ്റ്റനായിരുന്ന ഗോൾ കീപ്പർ ലോറിസ് വിരമിച്ചതോടെയാണ് പുതിയ ക്യാപ്റ്റനെ നിയമിക്കാൻ ഫ്രാൻസ് തീരുമാനിച്ചത്. സീനിയർ താരമായ അന്റോണിയോ ഗ്രീസ്മാന്റെ പേരും എംബപ്പെയുടെ പേരിനൊപ്പം വന്നെങ്കിലും എംബപ്പെയെ ക്യാപ്റ്റനായി നിയമിക്കാൻ ദെഷാംസ് തീരുമാനിക്കുകയായിരുന്നു.
യൂറോ 2024ന് മുന്നോടിയായുള്ള യോഗ്യത മത്സരങ്ങൾക്കാവും എംബപ്പെക്ക് കീഴിൽ ഫ്രാൻസ് ആദ്യമായി ഇറങ്ങുക നെതർലാൻഡിനെതിരെയും റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിനെതിരെയുമാണ് ഫ്രാൻസിന്റെ യോഗ്യത മത്സരങ്ങൾ. മാർച്ച് 24നാണ് നെതർലാൻഡ്സിനെതിരായ മത്സരം.