എംബപ്പെയെ വീണ്ടും അപമാനിച്ച് എമി മാർട്ടിനസ്

Newsroom

അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് ഫ്രഞ്ച് സ്ട്രൈക്കർ എംബപ്പക്ക് എതിരായ ആക്രമണം തുടരുന്നു. ലോകകപ്പ് ഫൈനലിന് മുന്നെ എംബപ്പെക്ക് എതിരെ വിവാദ പരാമർശങ്ങൾ നടത്തിയിരുന്ന എമി മാർട്ടിനസ് ഫൈനൽ മത്സര ശേഷം എംബപ്പെക്ക് എതിരെ ആഹ്ലാദ പ്രകടനങ്ങളും നടത്തിയിരുന്നു. ഡ്രസിംഗ് റൂമിൽ വെച്ച് അദ്ദേഹം എംബക്ക് എതിരെ ചാന്റ്സും പാടിയിരുന്നു.

എംബപ്പെ 22 12 21 01 55 02 742

ഇന്നലെ അർജന്റീനയിൽ നടന്ന ട്രോഫി പരേഡിലും മാർട്ടിനസ് എംബപ്പെയെ അവഹേളിച്ചു. ബസിൽ എംബപ്പെയുടെ തല വെച്ചുള്ള ഒരു കുഞ്ഞു ഡോൾ കയ്യിൽ പിടിച്ച് ആയിരുന്നു എമി മാർട്ടിനസിന്റെ ആഹ്ലാദ പ്രകടനം. എമിയുടെ ഈ ആഹ്ലാദ പ്രകടനം അതിരു കടക്കുകയാണ് എന്നാണ് പലരും ഉയർത്തുന്ന വിമർശനം.

ഞായറാഴ്ച നടന്ന ഫൈനലിൽ എംബപ്പെ എമി മാർട്ടിനസിന് എതിരെ ഹാട്രിക്ക് നേടിയിരുന്നു. അത് കഴിഞ്ഞ് പെനാൾട്ടി ഷൂട്ടൗട്ടിലും എംബപ്പെ എമിയെ മറികടക്കുന്നത് കാണാൻ ആയി.