എംബപ്പെക്ക് ഇരട്ട ഗോൾ, റയൽ മാഡ്രിഡിന്റെ തിരിച്ചുവരവ്

Newsroom

Picsart 25 03 30 07 49 46 992
Download the Fanport app now!
Appstore Badge
Google Play Badge 1

കൈലിയൻ എംബപ്പെയുടെ ഇരട്ട ഗോളുകളുടെ മികവിൽ റയൽ മാഡ്രിഡ് ലെഗാനസിനെതിരെ 3-2ന്റെ വിജയം നേടി. ഈ ജയത്തോടെ പോയിന്റ് ടേബിളിൽ ലാലിഗയിൽ ഒന്നാമതുള്ള ബാഴ്‌സലോണക്ക് ഒപ്പം എത്താൻ റയൽ മാഡ്രിഡിനായി. ബാഴ്സലോണ പക്ഷെ ഒരു മത്സരം കുറവാണ് കളിച്ചത്.

1000119898

പനേങ്ക പെനാൽറ്റിയിലൂടെ എംബാപ്പെ മാഡ്രിഡിന് തുടക്കത്തിൽ തന്നെ ലീഡ് നൽകി, എന്നാൽ ഡീഗോ ഗാർസിയയിലൂടെയും ഡാനി റാബയിലൂടെയും ലെഗാനസ് ഉടൻ തന്നെ മറുപടി നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജൂഡ് ബെല്ലിംഗ്ഹാം സമനില ഗോൾ നേടി, 76-ാം മിനിറ്റിൽ അതിശയിപ്പിക്കുന്ന ഫ്രീ കിക്കിലൂടെ എംബാപ്പെ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ, നിർണായകമായ കറ്റാലൻ ഡെർബിയിൽ ജിറോണയെ നേരിടുന്ന ബാഴ്‌സലോണയ്ക്ക് മേൽ മാഡ്രിഡ് സമ്മർദ്ദം ഉയർത്തി. ഈ സീസണിൽ എംബാപ്പെ 22 ലീഗ് ഗോളുകളിലേക്ക് ഈ മത്സരത്തിലൂടെ എത്തി. ബാഴ്‌സലോണയുടെ റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് ഒരു ഗോൾ മാത്രം പിന്നിലാണ് ഇപ്പോൾ അദ്ദേഹം.