ദന്ത ശസ്ത്രക്രിയയെത്തുടർന്ന് കോപ്പ ഡെൽ റേ സെമി ഫൈനൽ ആദ്യ പാദം നഷ്ടമായ എംബപ്പെ റയൽ ബെറ്റിസിനെതിരായ റയൽ മാഡ്രിഡിൻ്റെ മത്സരത്തിൽ കളിക്കും. ഫ്രഞ്ച് ഫോർവേഡ് പൂർണമായും ഫിറ്റാണെന്നും കളിക്കാൻ തയ്യാറാണെന്നും കോച്ച് കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു.

നിലവിൽ ലാലിഗ കിരീടപ്പോരാട്ടത്തിൽ ബാഴ്‌സലോണയ്ക്ക് ഒപ്പമുള്ള മാഡ്രിഡ്, ഏഴാം സ്ഥാനത്തുള്ള ബെറ്റിസിനെതിരെ വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്.
തൻ്റെ അവസാന 12 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയ എംബാപ്പെ മികച്ച ഫോമിലാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് റയലിന് ശക്തിയേകും. അതേസമയം സസ്‌പെൻഷനിലായ ജൂഡ് ബെല്ലിംഗ്ഹാം ഇല്ലാതെയാകും റയൽ മാഡ്രിഡ് ഇറങ്ങുന്നത്. ഫെഡെ വാൽവെർഡെയുടെ ഫിറ്റ്നസും ആശങ്കയിലാണ്.