10/02/2026, കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ഭിന്ന ശേഷി കുട്ടികളുടെ ശാരീരിക മാനസിക വളർച്ചക്കും ഉല്ലാസത്തിനും വേണ്ടി ഗോകുലം കേരള എഫ് സിയും യൂണിറ്റി എഫ് സിയും സംയുക്തമായി നടത്തി വരുന്ന മഴവില്ല് ഫുട്ബോൾ പരിശീലന ക്യാമ്പ് രണ്ടാം വർഷത്തിലേക്ക്, ക്യാമ്പ് വിജയകരമായി ഒരു വർഷം പൂർത്തിയാക്കി.
വാർഷിക ക്യാമ്പ് ബഹുമാനപ്പെട്ട ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ മുഹമ്മദ് റിയാസ് സന്ദർശിച്ചു.
മന്ത്രി കേക്ക് മുറിച്ചു കുട്ടികൾക്ക് വിതരണം ചെയ്തു, ചടങ്ങിൽ റഷ്യയിൽ വച്ച് നടക്കാനിരിക്കുന്ന സെറിബൾ പാൽസി ഫുട്ബോൾ ടൂർണമെന്റിലേക്ക് ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സായാനെ മന്ത്രി റിയാസ് ആദരിച്ചു.
2026-27 സീസണിലും മഴവില്ല് ക്യാമ്പിന് ഗോകുലം സ്പോൺസർഷിപ്പ് തുടരുമെന്നു ഗോകുലം കേരള FC മാർക്കറ്റിംഗ് മാനേജർ മിഥുൻ അറിയിച്ചു. പ്രമുഖ കോച്ച് വാഹിദ് സാലി, മഴവില്ല് ചെയർമാൻ റനീഷ് പി, കൺവീനവർ ഒ കെ മൻസൂർ അലി, ട്രഷറർ അഖിൽ നാഥ്, എന്നിവർ സംസാരിച്ചു.
“ഈ ക്യാമ്പ് നൽകുന്ന ഊർജം കുട്ടികളിൽ വലിയ നല്ല മാറ്റങ്ങൾ ഉണ്ടെന്നുവെന്നും” രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു സംസാരിച്ചു.
ക്യാമ്പ് നൽകുന്ന സാമൂഹ്യ മൂല്യത്തെ പറ്റിയാണ് മുൻ ഗോകുലം കേരള FC കോച്ച് കൂടിയായ വാഹിദ് സാലി സംസാരിച്ചത്.
ഫസൽ (കോച്ച്), റഹീബ് (കോച്ച്), റാഷിദ്, ഷമീർ, ഷാഫി, ഫൈസൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.









