ജർമ്മൻ പ്രതിരോധ താരം മാറ്റ്സ് ഹമ്മൽസ് ഈ സീസണിന്റെ അവസാനത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 36 കാരനായ റോമ സെന്റർ ബാക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു വൈകാരിക വീഡിയോയിലൂടെയാണ് ഈ വാർത്ത പങ്കുവെച്ചത്. 18 വർഷത്തെ തിളക്കമാർന്ന കരിയറിനാണ് തിരശ്ശീല ആകുന്നത്.

ബയേൺ മ്യൂണിക്കിൽ നിന്നാണ് ഹമ്മൽസ് തന്റെ യാത്ര ആരംഭിച്ചത് എങ്കിലും, ക്ലോപ്പിന് കീഴിൽ ബൊറൂസിയ ഡോർട്ട്മുണ്ടിലൂടെ ആയിരുന്നു ഹമ്മൽ തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് ഉയർന്നത്.
ഡോർട്മുണ്ടിനൊപ്പം തുടർച്ചയായി ബുണ്ടസ്ലിഗ കിരീടങ്ങൾ നേടാൻ അവരെ സഹായിച്ചു. 2014 ലെ ലോകകപ്പ് വിജയത്തിൽ ജർമ്മനിയുടെ പ്രതിരോധത്തിൽ അദ്ദേഹം പ്രധാന സാന്നിദ്ധ്യമായിരുന്നു.
പിന്നീട് ബയേൺ മ്യൂണിക്കിൽ എത്തിയ അദ്ദേഹം മൂന്ന് ബുണ്ടസ്ലിഗ കിരീടങ്ങൾ കൂടി തന്റെ പേരിൽ ചേർത്തു. ശേഷം, 2019 ൽ അദ്ദേഹം ഡോർട്ട്മുണ്ടിലേക്ക് മടങ്ങി, പിന്നീട് 2024 ൽ സീരി എ ടീമായ റോമയിലേക്ക് മാറി.
797 മത്സരങ്ങൾ, 65 ഗോളുകൾ, ക്ലബ്ബിലും രാജ്യത്തുമായി 15 പ്രധാന ട്രോഫികൾ എന്നിവയും താരം നേടി.