ലിവർപൂൾ വിട്ട ജോയൽ മാറ്റിപ്പ് വിരമിക്കൽ പ്രഖ്യാപിച്ചു

Newsroom

മുൻ ലിവർപൂൾ ഡിഫൻഡർ ജോയൽ മാറ്റിപ്പ് 15 വർഷത്തെ കരിയറിന് ശേഷം പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024 വേനൽക്കാലത്ത് കരാർ അവസാനിച്ച 33-കാരൻ, ലിവർപൂളിനായി 201 മത്സരങ്ങൾ കളിച്ചു, എന്നാൽ ACL പരിക്ക് മൂലം അവസാന സീസൺ വെട്ടിച്ചുരുക്കേണ്ടി വന്നിരുന്നു ഷാൽക്കെയ്ക്കും ലിവർപൂളിനും മാത്രമാണ് മാറ്റിപ് കളിച്ചത്.

1000699093

2016-ൽ ഷാൽകെയിൽ നിന്ന് ഒരു ഫ്രീ ട്രാൻസ്ഫറിൽ ലിവർപൂളിൽ ചേർന്ന മാറ്റിപ്, ആരാധകരുടെ പ്രിയങ്കരനായി. 2019 യുവേഫ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ അഞ്ച് പ്രധാന ട്രോഫികൾ ഉറപ്പാക്കാൻ അദ്ദേഹം ലിവർപൂളിനെ സഹായിച്ചു. വെസ്റ്റ് ഹാമിലേക്ക് മാറാൻ സാധ്യതയുള്ളതായി സൂചന ലഭിച്ചിട്ടും, മാറ്റിപ് വിരമിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു‌

500-ലധികം പ്രൊഫഷണൽ മത്സരങ്ങൾ താരം കരിയറിൽ കളിച്ചു.