വോൾവർഹാംപ്‌ടൺ വാണ്ടറേഴ്‌സ് ബ്രസീലിയൻ ഫോർവേഡ് മാത്യൂസ് കുഞ്ഞ്യയുടെ കരാർ വിപുലീകരണത്തിനായി ധാരണയ എത്തിച്ചേർന്നു. ഗണ്യമായ ശമ്പള വർദ്ധനവ് പുതിയ കരാറിൽ ഉൾപ്പെടുന്നു. ഉടൻ താരം കരാർ ഒപ്പിടും.
2023 ജനുവരിയിൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ആയിരുന്നു കുഞ്ഞ്യ വോൾവ്‌സിൽ ചേർന്നത്. തുടക്കത്തിൽ ലോണിൽ ചേർന്ന താരം പിന്നീട് സ്ഥിര കരാർ ഒപ്പുവെച്ചു. അന്നുമുതൽ, ടീമിൻ്റെ അവിഭാജ്യ ഘടകമായി താരം മാറി.
ഈ സീസണിൽ, 19 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും 4 അസിസ്റ്റുകളും നേടിയ കുഞ്ഞ്യ അസാധാരണ ഫോമിലാണ്. അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ നിരവധി മുൻനിര ക്ലബ്ബുകളിൽ നിന്ന് താൽപ്പര്യം ആകർഷിച്ചു, എങ്കിലും ബ്രസീലിയൻ ക്ലബ്ബിനോടുള്ള വിശ്വസ്തത പ്രകടിപ്പിച്ചുകൊണ്ട് വോൾവ്സിനൊപ്പം തൻ്റെ യാത്ര തുടരാൻ തന്നെ താരം തീരുമാനിച്ചു.