ബ്രസീലിയൻ സ്‌ട്രൈക്കർ മാത്യൂസ് കുഞ്ഞ്യ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സുമായി നാലര വർഷത്തെ പുതിയ കരാറിൽ ഒപ്പുവച്ചു. ഈ സീസണിൽ 11 പ്രീമിയർ ലീഗ് ഗോളുകളുമായി വോൾവ്‌സിന്റെ ടോപ് സ്കോററായ കുഞ്ഞ്യ ആസ്റ്റൺ വില്ലയ്‌ക്കെതിരായ 2-2 സമനിലയിൽ ഗോൾ നേടിയതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നത്.
24 കാരനായ കുഞ്ഞ്യക്ക് ആയി ആഴ്‌സണൽ, നോട്ടിംഗ്ഹാം ഫോറസ്റ്റ്, ചെൽസി എന്നിവരിൽ നിന്ന് ഓഫർ ഉണ്ടായിരുന്നു. എന്നാൽ വോൾവ്‌സ് ക്ലബ്ബിലാണ് തന്റെ ഭാവി എന്ന് ബ്രസീലിയൻ തീരുമാനിച്ചു .