മാത്യസ് കുഞ്ഞ്യ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അടുക്കുന്നു

Newsroom

Picsart 25 05 20 14 01 37 448
Download the Fanport app now!
Appstore Badge
Google Play Badge 1


മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് സ്ട്രൈക്കർ മാത്യസ് കുഞ്ഞ്യയെ സ്വന്തമാക്കുന്നതിലേക്ക് അടുത്തിരിക്കുകയാണ്. ചർച്ചകൾ അന്തിമഘട്ടത്തിൽ ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്കൈ സ്പോർട്സിന്റെയും ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റോമാനോയുടെയും റിപ്പോർട്ടുകൾ പ്രകാരം, യുണൈറ്റഡ് നിലവിൽ കുഞ്ഞ്യയുമായി വ്യക്തിപരമായ കരാർ ധാരണയിൽ എത്തി.

1000148882


രണ്ടു മാസം മുമ്പ് 2029 വരെ വോൾവ്സുമായി കുൻഹാ കരാർ പുതുക്കിയെങ്കിലും, ഈ സമ്മറിൽ £62.5 മില്യൺ റിലീസ് ക്ലോസ് അദ്ദേഹത്തിന്റെ കരാറിലുണ്ട്. യുണൈറ്റഡ് ഈ തുക നൽകാൻ തയ്യാറാണ്.


25-കാരനായ ബ്രസീലിയൻ താരം ഈ സീസണിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. 15 പ്രീമിയർ ലീഗ് ഗോളുകളും 6 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. വോൾവ്സിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തിനിടയിലും കുഞ്ഞ്യയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.


പുതിയ പരിശീലകൻ റൂബൻ അമോറിമിന്റെ കീഴിൽ 3-4-2-1 ശൈലിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുന്നത്. രണ്ടാം സ്ട്രൈക്കറായും അറ്റാക്കിംഗ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള കുഞ്ഞ്യ ഈ ഫോർമേഷന് തികച്ചും അനുയോജ്യനാണ്.