മിൽവാളിനെതിരായ എഫ്എ കപ്പ് മത്സരത്തിന് ഇടയിൽ പരിക്കേറ്റ മറ്റേറ്റ താൻ “മുമ്പത്തേക്കാൾ ശക്തനായി” തിരിച്ചുവരുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകി. മിൽവാളിന്റെ ഗോൾകീപ്പർ ലിയാം റോബർട്ട്‌സിന്റെ അശ്രദ്ധമായ ചാലഞ്ചിനെ തുടർന്ന് ഫ്രഞ്ച് ഫോർവേഡിനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുരുന്നു.

മറ്റേറ്റയെ സ്ട്രെച്ചർ ചെയ്യുന്നതിനു മുമ്പ് ഓക്‌സിജൻ ഉൾപ്പെടെയുള്ള ഫീൽഡ് ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. ഉയർന്ന് ചാടിയ മില്വാൾ കീപ്പറിന്റെ കിക്ക് മറ്റേറ്റയുടെ തലയിൽ ആയിരുന്നു കൊണ്ടത്. ഇത് വലിയ ആശങ്ക ഉയർത്തിയിരുന്നു.
പാലസ് ചെയർമാൻ സ്റ്റീവ് പാരിഷ് ടാക്കിളിനെ “ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം ചാലഞ്ച്” എന്നാണ് വിശേഷിപ്പിച്ചത്. മറ്റേറ്റയ്ക്ക് ബോധമുണ്ടെന്ന് മാനേജർ ഒലിവർ ഗ്ലാസ്‌നർ സ്ഥിരീകരിച്ചു, പക്ഷേ അദ്ദേഹത്തിന്റെ ചെവിക്ക് സാരമായ പരിക്ക് സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
മറ്റേറ്റ പിന്നീട് ഇൻസ്റ്റാഗ്രാമിൽ പിന്തുണ നൽകിയവർക്ക് നന്ദി അറിയിച്ചു.