മിൽവാൾ ഗോൾകീപ്പർ ലിയാം റോബർട്ട്‌സിൻ്റെ വിലക്ക് എഫ് എ നീട്ടി. എഫ്എ കപ്പ് അഞ്ചാം റൗണ്ട് ടൈയ്‌ക്കിടെ ക്രിസ്റ്റൽ പാലസ് ഫോർവേഡ് ജീൻ-ഫിലിപ്പ് മറ്റെറ്റക്ക് എതിരെ അപകടകരമായ ഫൗൾ ചെയ്തതിന് ആറ് മത്സരങ്ങളിലേക്ക് ആണ് റോബർട്ട്സിന് വിലക്ക് കിട്ടിയത്.

റോബേർട്സന്റെ കിക്ക് മറ്റേറ്ററ്റയുടെ തലക്ക് ആയിരുന്നു കൊണ്ടത്. തുടക്കത്തിൽ മഞ്ഞ കാർഡ് ലഭിച്ച താരത്തിന് പിന്നീട് VAR അവലോകനത്തിന് ശേഷം ചുവപ്പ് കാർഡ് ലഭിച്ചു.
മറ്റേറ്റക്ക് ഈ ഫൗൾ കാരണം ഇടതു ചെവിയിൽ 25 തുന്നലുകൾ വേണ്ടിവന്നു. താരം കളത്തിലേക്ക് ഇനിയും തിരികെ എത്തിയിട്ടില്ല.