ഉറുഗ്വേ അറ്റാക്കിംഗ് താരം മാർട്ടിൻ ഷാവേസ് ഗോകുലം കേരളയിൽ

Newsroom

ഉറുഗ്വ അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയ മാർട്ടിൻ ഷാവേസിനെ ഗോകുലം കേരള സ്വന്തമാക്കി. ചർച്ചിൽ ബ്രദേഴ്സ് താരമായിരുന്ന ഷാവേശ് രണ്ടു വർഷത്തെ കരാറിലാണ് ഗോകുലം കേരള സൈൻ ചെയ്തത്‌. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. 25കാരനായ മാർട്ടിൻ ഷാവേസ് മുമ്പ് ഉറുഗ്വേയുടെ അണ്ടർ 17 ടീമിനായി കളിച്ചിട്ടുണ്ട്.

ഗോകുലം 24 05 02 15 38 09 586

കഴിഞ്ഞവർഷം ആയിരുന്നു ചർച്ചിൽ ബ്രദേഴ്സിൽ എത്തിയത്. ചർച്ചിൽ ബ്രദേഴ്സ്നായി ഐ ലീഗൽ മികച്ച പ്രകടനം കാഴ്ചവച്ച താരം 7 ഗോളുകൾ നേടിയിരുന്നു. അതിനുമുമ്പ് ഇന്ത്യൻ ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡിലും കളിച്ചിട്ടുണ്ട്. 2019-20 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഐഎസ്എല്ലും ഷാവേസ് ബൂട്ട് കെട്ടിയിരുന്നു. ഉറുഗ്വയിലെ വലിയ ക്ലബ് ആയ പെനറോളിന്റെ അക്കാദമിയിലൂടെ വളർന്നുവന്ന താരമാണ്.