മരിയോ ബലോടെല്ലി തുർക്കി ക്ലബ്ബിൽ

45153103 9765381 Image A 35 1625671741263

മുൻ മാഞ്ചസ്റ്റർ സിറ്റി – ലിവർപൂൾ താരം മരിയോ ബലോടെല്ലിയെ സ്വന്തമാക്കി തുർക്കിഷ് ക്ലബ് അദന ഡെമിർസ്‌പോർ. 3 വർഷത്തെ കരാറിലാണ് താരത്തെ ക്ലബ് സ്വന്തമാക്കിയത്. 26 വർഷത്തെ കാത്തിരിപ്പിന് ശേഷം തുർക്കിഷ് ക്ലബ് അദന ഡെമിർസ്‌പോർ തുർക്കിയിലെ ഒന്നാം നമ്പർ ലീഗായ സൂപ്പർ ലീഗയിൽ എത്തിയിരുന്നു.

കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ സെരി ബി ടീമായ മൊൺസായുടെ താരമായിരുന്നു മരിയോ ബലോടെല്ലി. തുടർന്ന് ഈ സമ്മറിൽ താരം ഫ്രീ ഏജന്റ് ആയിരുന്നു. താരത്തിന്റെ കരിയറിലെ പത്താമത്തെ ക്ലബ്ബാണ് അദന ഡെമിർസ്‌പോർ. അടുത്ത വർഷം നടക്കുന്ന ഖത്തർ ലോകകപ്പിനുള്ള ഇറ്റലി ടീമിൽ സ്ഥാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് മരിയോ ബലോടെല്ലി.

Previous articleജീസുസിന്റെ വിലക്ക്, വിമർശനവുമായി നെയ്മർ
Next articleആദ്യ ഏകദിനത്തിൽ വിജയം നേടി വിന്‍ഡീസ്, സ്റ്റഫാനിയുടെ ഓള്‍റൗണ്ട് മികവിൽ വിന്‍ഡീസ് നേടിയത് അഞ്ച് വിക്കറ്റ് ജയം