ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ പാരീസ് സെന്റ് ജെർമെയ്‌നെ (പിഎസ്ജി) 3-0ന് തോൽപ്പിച്ച ചെൽസിയുടെ വിജയം അഭിമാനകരമായ നിമിഷമാണെന്ന് ചെൽസി ഹെഡ് കോച്ച് എൻസോ മരെസ്ക. ചാമ്പ്യൻസ് ലീഗ് നേടുന്നതിന് തുല്യമായ പ്രാധാന്യം ഈ വിജയത്തിനുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഞായറാഴ്ച നടന്ന ഈ ഫൈനൽ, ഫിഫയുടെ പുതുക്കിയ ആഗോള ക്ലബ് ടൂർണമെന്റിന്റെ ആദ്യ പതിപ്പായിരുന്നു.

“ഈ ടൂർണമെന്റ് എല്ലാ ഭൂഖണ്ഡങ്ങളിലെയും മികച്ച ക്ലബ്ബുകളെ ഒരുമിച്ച് കൊണ്ടുവരുന്നു. യൂറോപ്പിലെ മുൻനിര ടൂർണമെന്റുകൾക്ക് തുല്യമായ പ്രാധാന്യം ഇതിന് അർഹമാണ്. ഭാവിയിൽ ചാമ്പ്യൻസ് ലീഗിന് മേലെ അല്ലെങ്കിൽ ചാമ്പ്യൻസ് ലീഗിന് ഒപ്പം നിൽക്കുന്ന ടൂർണമെന്റ് ആകും ഇത്” അദ്ദേഹം പറഞ്ഞു.
ഈ വിജയത്തോടെ, മെയ് മാസത്തിൽ യുവേഫ കോൺഫറൻസ് ലീഗ് കിരീടം നേടിയതിന് പിന്നാലെ ഈ സീസണിൽ ചെൽസിയുടെ ട്രോഫി ശേഖരത്തിലേക്ക് ഒരു കിരീടം കൂടി ചേർക്കപ്പെട്ടു.