ലിവർപൂളിനെതിരായ മത്സരം മാർക്കസ് റാഷ്‌ഫോർഡിന് അസുഖം മൂലം നഷ്ടമാകുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം സ്ഥിരീകരിച്ചു.
“മാർക്കസിന് ആരോഗ്യ പ്രശ്നം ഉണ്ട്, അതുകൊണ്ട് പരിശീലനത്തിന് ഇറങ്ങിയില്ല. അവൻ അതുകൊണ്ട് പുറത്തായിരിക്കും ”അമോറിം പറഞ്ഞു. റാഷ്ഫോർഫിന്റെ സ്ഥിതി സമാനമാണ്; അവൻ മറ്റെല്ലാ കളിക്കാരെയും പോലെയാണ്. അമോറിം കൂട്ടിച്ചേർത്തു.
റാഷ്‌ഫോർഡ് യുണൈറ്റഡിനായി തുടർച്ചയായി നാല് മത്സരങ്ങളായി കളിച്ചിട്ടില്ല. റാഷ്ഫോർഡും അമോറിമും തമ്മിലുള്ള ബന്ധം ഇനിയും ശരിയായിട്ടില്ല. റാഷ്ഫോർഡ് ക്ലബ് വിടാനുള്ള സാധ്യതയും ഉയരുന്നുണ്ട്.