ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാർക്കസ് റാഷ്ഫോർഡിനായി ഒരു ലോൺ ഡീൽ പര്യവേക്ഷണം ചെയ്യാൻ താൽപ്പര്യമുള്ള നിരവധി ക്ലബ്ബുകളിൽ എസി മിലാനും ഉൾപ്പെടുന്നുവെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ ആരംഭിക്കാൻ എ സി മിലാൻ ഒരുങ്ങുകയാണ് എന്നും അദ്ദേഹം പറയുന്നു.
മാനേജർ റൂബൻ അമോറിമുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് ഇപ്പോൾ റാഷ്‌ഫോർഡ് ഒരു മാസത്തോളമായി യുണൈറ്റഡിനായി കളിച്ചിട്ടില്ല. ലിവർപൂളിനെതിരായ പോരാട്ടം ഉൾപ്പെടെയുള്ള ഉയർന്ന മത്സരങ്ങളിൽ ടീമിൽ നിന്ന് അദ്ദേഹത്തെ സ്ക്വാഡിൽ നിന്ന് തന്നെ ഒഴിവാക്കിയിരുന്നു.
റാഷ്ഫോർഡ് ഈ ജനുവരിയിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആണ് സാധ്യത കൂടുതൽ ഉള്ളത്. നിരവധി യൂറോപ്യൻ ക്ലബ്ബുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.