സൗദിയുടെ രണ്ടു വമ്പൻ ഓഫറുകൾ നിരസിച്ചു മാർക്കോ സിൽവ, ഫുൾഹാമിൽ തുടരും

Wasim Akram

സൗദി അറേബ്യയിൽ നിന്നുള്ള വലിയ 2 ഓഫറുകൾ നിരസിച്ചു ഫുൾഹാമിന്റെ പോർച്ചുഗീസ് പരിശീലകൻ മാർക്കോ സിൽവ. അൽ അഹ്‌ലി മുന്നോട്ട് വെച്ച 40 മില്യൺ യൂറോയുടെ ശമ്പളം എന്ന വലിയ ഓഫർ ആണ് സിൽവ നിരസിച്ചത്. കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ തിരികെ എത്തിയ ഫുൾഹാം സിൽവക്ക് കീഴിൽ മികച്ച പ്രകടനം ആണ് സീസണിൽ നടത്തിയത്.

മാർക്കോ സിൽവ

നിലവിൽ വോൾവ്സ് താരം റൗൾ ഹിമനസിനെ ഉടൻ ഫുൾഹാം സ്വന്തമാക്കും. ഇതിനു പുറമെ പ്രതിരോധം ശക്തമാക്കാൻ അയാക്സ് താരം കാൽവിൻ ബാസിയെയും സൗതാപ്റ്റൺ താരം സാലിസുവിനെയും സ്വന്തമാക്കാനും ഫുൾഹാം ശ്രമിക്കുന്നു. അതേസമയം അൽ ഹിലാലിൽ ചേരാനുള്ള ശ്രമം അവരുടെ മുഖ്യതാരം മിട്രോവിച് തുടർന്നും നടത്തുകയാണ്. സിൽവയെ നിലനിർത്താൻ ആയത് ഫുൾഹാമിനു വലിയ നേട്ടമാണ്.