റഫറിമാർ ശരിയല്ല, മെക്സിക്കോയിലെ പണി നിർത്തുക ആണെന്ന് മറഡോണ

- Advertisement -

അർജന്റീന ഇതിഹാസം ഡിയെഗോ മറഡോണ മെക്സിക്കൻ ക്ലബായ ദൊരാദോസിന്റെ മാനേജർ പദവി ഒഴിയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ചുമതയേറ്റെടുത്ത മറഡോണ ഈ സീസൺ അവസനത്തോടെ ക്ലബ് വിടും എന്നാണ് അറിയിച്ചത്. റഫറിമാർ തന്റെ ടീമിനെതിരെ നിരന്തരം നിലപാടെടുക്കുന്നു എന്ന് ആരോപിച്ചാണ് മറഡോണയുടെ ഈ രാജി തീരുമാനം.

ഇന്നലെ നടന്ന മത്സരത്തിൽ ഒരു നിർണായക പെനാൾട്ടി നിഷേധിച്ചതാണ് മറഡോണയെ ഈ തീരുമാനത്തിൽ എത്തിച്ചത്. മറഡോണയുടെ ടീമായത് കൊണ്ടാണ് ഒരു തീരുമാനങ്ങളും അനുകൂലമാകാത്തത് എന്നും മറഡോണ പറഞ്ഞു. അതുകൊണ്ട് തന്നെ ഇനി ഇവിടെ തുടരില്ല എന്നും മറഡോണ പറഞ്ഞു.

മെക്സിക്കൻ സെക്കൻഡ് ഡിവിഷനിലെ ടീമാണ് ദൊരാദോസ്. ലീഗിൽ അവസാന സ്ഥാനങ്ങളിൽ ഉള്ള ക്ലബിന്റെ ചുമതല മറഡോണ ഏറ്റെടുത്തത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് ലോബിക്ക് കുപ്രസിദ്ധമായ നഗരത്തിലാണ് ദൊരാദോസ് ക്ലബ് കളിക്കുന്നത്. അതാണ് മറഡോണയെ മെക്സിക്കോയിൽ എത്തിച്ചത് എന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

Advertisement