തനിക്ക് രോഗമാണെൻ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്ക് എതിരെ അർജന്റീനയുടെ ഇതിഹാസ താരം മരഡോണ രംഗത്ത്. മെക്സിക്കൻ ക്ലബിന്റെ പരിശീലക ചുമതല മറഡോണ ഒഴിഞ്ഞത് അദ്ദേഹത്തിന് അൽഷിമേഴ്സ് രോഗമായത് കൊണ്ടാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. തനിക്ക് യാതൊരു രോഗവും ഇല്ലാ എന്ന് മറഡോണ പറഞ്ഞു. അൽഷിമേഴ്സ് തനിക്ക് ഉണ്ട് എന്ന് പറയുന്നവർക്ക് അൽഷിമേഴ്സിന്റെ അർത്ഥം അറിയില്ലായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
താൻ നല്ല ആരോഗ്യവാനാണ്. താൻ അടുത്ത് ഒന്നും മരിക്കില്ല എന്നും അരും അത്തരം വാർത്തകൾ പ്രചരിപ്പിക്കണ്ട എന്നും അദ്ദേഹം പറഞ്ഞു. മറഡോണ ആശുപത്രിയിൽ എത്തിയത് അദ്ദേഹത്തിന് തോളിലും മുട്ടിലും ശസ്ത്രക്രിയ നടത്തേണ്ടത് കൊണ്ടാണെന്ന് മറഡോണയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.