18ആമത് മാർ അത്തനേഷ്യസ് ട്രോഫിക്ക് ജനുവരി 6ന് തുടക്കമാകും. ഇന്റർ സ്കൂൾ ഇൻവിറ്റേഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആയ മാർ അത്തനേഷ്യസ് ട്രോഫിയിൽ ഇത്തവണ 16 ടീമുകൾ ആണ് പങ്കെടുക്കുക. ബംഗ്ലാദേശിൽ നിന്നുള്ള നരയൻ ഗഞ്ച് അക്കാദമിയും ഇന്ത്യയിലെ പ്രമുഖ സ്കൂളുകളും ഇത്തവണ ടൂർണമെന്റിന്റെ ഭാഗമാകും. ആലുവ നഗരസഭാ ഗ്രൗണ്ട് ആകും ടൂർണമെന്റിന് വേദിയാവുക.
ടൂർണമെന്റിനോട് അനുബന്ധിച്ച് 10 സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന മിനി മാറ്റ് ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ്പും നടക്കും. മിനി മാറ്റിലെ ജേതാക്കൾക്ക് അതനേഷ്യസ് ടൂർണമെന്റിലേക്ക് യോഗ്യത ലഭിക്കും. ഇത് കൂടാതെ വെറ്ററൻസ് ഫുട്ബോളും നടക്കുന്നുണ്ട്.
ജനുവരി 6ന് വൈകിട്ട് ഒളിമ്പ്യൻ പി അനിൽ കുമാർ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
ഫിക്സ്ചർ;