മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ലെനി യോറോ പരിക്ക് മാറി എത്തുന്നു. യുണൈറ്റഡിൻ്റെ പ്രീ-സീസൺ പര്യടനത്തിനിടെ 18 കാരനായ ഫ്രഞ്ച് സെൻ്റർ ബാക്കിന് പരിക്കേറ്റിരുന്നു. താരം ഇപ്പോൾ ഗ്രൗണ്ടിൽ പരിശീലനം ആരംഭിച്ചു. അധികം വൈകാതെ യോറോ ഫസ്റ്റ് ടീമിനൊപ്പം ചേരും.

ജൂലൈയിൽ ലില്ലെയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിൽ ചേർന്ന യോറോ പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും മാഞ്ചസ്റ്റർ യുണൈറ്റഡ് പങ്കുവെച്ചു.
യുണൈറ്റഡിൻ്റെ മെഡിക്കൽ സ്റ്റാഫിൻ്റെ മേൽനോട്ടത്തിൽ ജിം സെഷനുകൾക്കും അദ്ദേഹം വിധേയനായി. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ടീം തുർക്കിയിലെ ഫെനർബാഷെക്കെതിരായ യൂറോപ്പ ലീഗ് മത്സരത്തിന് തയ്യാറെടുക്കുകയാണ്.