യൂറോപ്പാ ലീഗ് വിജയിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ നിരാശാജനകമായ സീസണിനെ പൂർണ്ണമായി രക്ഷിക്കില്ലെങ്കിലും, ക്ലബ്ബിൻ്റെ ഹ്രസ്വകാല ഭാവിയിൽ അത് വലിയ സ്വാധീനം ചെലുത്തുമെന്ന് മാനേജർ റൂബൻ അമോറിം വിശ്വസിക്കുന്നു. അത് കളിക്കളത്തിലും പുറത്തും ഒരുപോലെ നിർണായകമാകും. അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ വ്യാഴാഴ്ചത്തെ സെമിഫൈനൽ പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു അമോറിം.

“ബിൽബാവോയ്‌ക്കെതിരായ മത്സരം ഞങ്ങളുടെ സീസണിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് എല്ലാവർക്കും അറിയാം. ഈ സീസണിനെ ഒന്നു കൊണ്ട് രക്ഷിക്കാൻ ആകിക്ക എന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഒരു ട്രോഫി നേടുന്നതും ചാമ്പ്യൻസ് ലീഗിൽ പ്രവേശിക്കുന്നതും വളരെ വലുതാണ്. അടുത്ത വർഷം അത്തരം മത്സരങ്ങൾ കളിക്കുന്നത് ഞങ്ങളുടെ ക്ലബ്ബിൽ, സമ്മർ ട്രാൻസ്ഫറുകളിൽ പോലും ഒരുപാട് മാറ്റങ്ങൾ വരുത്തും.” അമോറിം പറഞ്ഞു.
“അത് ഞങ്ങളുടെ സമ്മറിനെ മാറ്റിയേക്കാം, അടുത്ത വർഷത്തെ മാറ്റിയേക്കാം. പക്ഷേ ഞങ്ങളുടെ ക്ലബ്ബിൽ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. ചാമ്പ്യൻസ് ലീഗ് ഉണ്ടായാലും ഇല്ലെങ്കിലും ഞങ്ങൾ നന്നായിരിക്കും.” – അദ്ദേഹം പറഞ്ഞു.