മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ആശംസകളും നന്ദിയും പറഞ്ഞ് മുൻ പരിശീലകൻ ടെൻ ഹാഗ്. യുണൈറ്റഡിനെ രണ്ട് ട്രോഫികളിലേക്ക് നയിച്ച ഡച്ച് മാനേജർ, ആരാധകർക്ക് ഒരു തുറന്ന കത്ത് എഴുതി.

“ക്ലബിനായി എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നതിന് ആരാധകർക്ക് നന്ദി,” ടെൻ ഹാഗ് എഴുതി. “അത് അകലെയുള്ള ഒരു കളിയിലായാലും ഓൾഡ് ട്രാഫോർഡിലെ കടുത്ത മത്സരത്തിലായാലും, നിങ്ങളുടെ പിന്തുണ അചഞ്ചലമായിരുന്നു.”
“ജീവിതകാലം മുഴുവൻ വിലമതിക്കുന്ന നിമിഷങ്ങളാണ് എനിക്ക് ലഭിച്ചത്. ൽതീർച്ചയായും, ക്യാബിനറ്റിലേക്ക് കൂടുതൽ ട്രോഫികൾ കൊണ്ടുവരിക എന്നതായിരുന്നു എൻ്റെ സ്വപ്നം. നിർഭാഗ്യവശാൽ, ആ സ്വപ്നം അവസാനിച്ചു.” ടെൻ ഹാഗ് പറഞ്ഞു.
യുണൈറ്റഡ് ഇതിനകം തന്നെ അവരുടെ പുതിയ ഹെഡ് കോച്ചായി റൂബൻ അമോറിമിനെ നിയമിച്ചിട്ടുണ്ട്.














