യുവ സ്ട്രൈക്കറെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് കാർഡിഫ് സിറ്റിയിൽ നിന്നുള്ള യുവ പ്രതിഭയായ ഗബ്രിയേൽ ബിയാഞ്ചേരിയെ സ്വന്തമാക്കുന്നു. 2006-ൽ ജനിച്ച സ്‌ട്രൈക്കർ റെഡ് ഡെവിൾസുമായി നാല് വർഷത്തെ പ്രോ കരാറിൽ ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാമോ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് താരം തന്നെ തന്റെ ഇപ്പോഴത്തെ ക്ലബ് ആയ കാർഡിഫ് സിറ്റി വിട്ടതായി അറിയിച്ചു.

Picsart 23 02 14 18 42 11 435

മുൻനിരയിൽ എതു പൊസിഷനിലും കളിക്കാൻ കഴിയുന്ന ഒരു വേഴ്സറ്റൈൽ താരമാണ് ബിയാഞ്ചേരി. സീസണിലെ തന്റെ ആദ്യ 11 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടി തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. കാർഡിഫിന്റെ U16 ലെവലിൽ തിളങ്ങിയ താരം കഴിഞ്ഞ മാസം വോൾവ്‌സിനെതിരെ കാർഡിഫിന്റെ അണ്ടർ 21 ടീമിനായി അരങ്ങേറ്റവും കുറിച്ചു.

ബിയാഞ്ചേരി വെൽഷ് പൗരനാണ്, അണ്ടർ 17 ലെവലിൽ മൂന്ന് തവണ വെയിൽസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലണ്ടിനോ ഇറ്റലിക്കോ വേണ്ടി കളിക്കാനും അദ്ദേഹം യോഗ്യനാണ്. നേരെ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ ആകും ബിയാഞ്ചേരി ചേരുക.