സ്ലോവേനിയൻ സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് RB ലെപ്സിഗുമായി ധാരണയിലെത്തി. 76.5 മില്യൺ യൂറോയാണ് കൈമാറ്റത്തുക, അതുകൂടാതെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള 8.5 മില്യൺ യൂറോയുടെ അധിക തുകയും ലഭിക്കും. 22-കാരനായ താരത്തിന് ഓൾഡ് ട്രാഫോർഡിലേക്കുള്ള യാത്രക്കും വൈദ്യപരിശോധനയ്ക്കും അനുമതി നൽകിയിട്ടുണ്ട് എന്ന് ഓർൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു.
ന്യൂകാസിൽ യുണൈറ്റഡ് കൂടുതൽ തുകയുടെ വാഗ്ദാനം നൽകിയിരുന്നു (82.5 മില്യൺ യൂറോ). എങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാതിരുന്നിട്ട് വരെ സെസ്കോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തിരഞ്ഞെടുക്കുകയായിരുന്നു. താരത്തിൻ്റെ വ്യക്തിപരമായ താൽപര്യമാണ് ഈ തീരുമാനത്തിന് പിന്നിൽ.
കഴിഞ്ഞ സീസണിൽ ലെപ്സിഗിനായി 21 ഗോളുകൾ നേടിയ സെസ്കോ, വേഗതയും കൃത്യതയുമുള്ള ഒരു സ്ട്രൈക്കർ എന്ന നിലയിൽ മികച്ച പ്രശസ്തി നേടിയിട്ടുണ്ട്. ൽ