ആൻഫീൽഡിലെ തോൽവി മറക്കാൻ മാഞ്ചസ്റ്റർ ഇന്ന് ഓൾഡ്ട്രാഫോർഡിൽ ഇറങ്ങുന്നു

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിൽ ഇറങ്ങും. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന ആദ്യ പാദത്തിൽ ലാലിഗ ക്ലബായ റയൽ ബെറ്റിസിനെ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക. കഴിഞ്ഞ മത്സരത്തിൽ പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ വലിയ പരാജയം നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ആ പരാജയം മറക്കുക എന്ന ലക്ഷ്യത്തിൽ ആകും ഇന്ന് ഇറങ്ങുക. 7-0 എന്ന വലിയ പരാജയം താരങ്ങളെയും യുണൈറ്റഡ് പരിശീലകനെയും പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്.

Picsart 23 02 24 04 27 38 298

ഇന്ന് ടീമിൽ ചില മാറ്റങ്ങൾ യുണൈറ്റഡ് വരുത്താൻ സാധ്യതയുണ്ട്. പരിക്ക് കാരണം സബിറ്റ്സറും മാർഷ്യലും ഇന്ന് ടീമിനൊപ്പം ഉണ്ടാകില്ല. കസെമിറോയും പരിക്ക് കാരണം ഇന്ന് കളിക്കുമോ എന്നുള്ളത് സംശയമാണ്. യൂറോപ്പ ലീഗിൽ കഴിഞ്ഞ റൗണ്ടിൽ ബാഴ്സലോണയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു.

മറുവശത്ത് റയൽ ബെറ്റിസ് ഞായറാഴ്ച നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്ററിനെ നേരിടാൻ വരുന്നത്. ഇന്ന് രാത്രി 1.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.