മാഞ്ചസ്റ്റർ യുണൈറ്റഡും ലിയോണും തമ്മിലുള്ള യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി മുൻ യുണൈറ്റഡ് മിഡ്ഫീൽഡർ നെമാഞ്ഞ്യ മാറ്റിച്ച് നിലവിലെ യുണൈറ്റഡ് ഗോൾകീപ്പർ ആന്ദ്രേ ഒനാനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

ലിയോണിനെക്കാൾ “വളരെ മികച്ച ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്” എന്ന് ഒനാന പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ട അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു മാറ്റിച്ച്. “നിങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ചരിത്രത്തിലെ ഏറ്റവും മോശം ഗോൾകീപ്പർമാരിൽ ഒരാളായിരിക്കുമ്പോൾ, നിങ്ങൾ എന്താണ് സംസാരിക്കുന്നതെന്ന് ശ്രദ്ധിക്കണം,” മാറ്റിച്ച് പറഞ്ഞു.
“വാൻ ഡെർ സാറോ, ഷീമൈക്കിളോ അല്ലെങ്കിൽ ഡി ഹിയയോ ആണ് അത് പറയുന്നതെങ്കിൽ, ഓക്കെ… പക്ഷേ ഒനാന, അവൻ ഏറ്റവും മോശപ്പെട്ടവരിൽ ഒരാളാണ്.” മാറ്റിച് പറഞ്ഞു.
ഇപ്പോൾ ലിയോണിൽ കളിക്കുന്ന മാറ്റിച്ച് നാളെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ തന്റെ മുൻ ക്ലബ്ബിനെ നേരിടും.