ആർബി ലൈപ്സിഗ് സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോക്ക് ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി 75 മില്യൺ യൂറോയും 10 മില്യൺ യൂറോയുടെ ആഡ്-ഓണുകളും ഉൾപ്പെടെയുള്ള ഒരു വലിയ ബിഡ് സമർപ്പിച്ചു. ഇതോടെ ഈ സ്ലോവേനിയൻ മുന്നേറ്റനിര താരത്തിനുവേണ്ടി ന്യൂകാസിൽ യുണൈറ്റഡുമായുള്ള പോരാട്ടം കൂടുതൽ ശക്തമായി.

ലൈപ്സിഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല, എന്നാൽ ഈ നീക്കം ന്യൂകാസിലുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് കളമൊരുക്കി. ന്യൂകാസിൽ ഇന്നലെ അവരുടെ ആദ്യ 75 മില്യൺ യൂറോ + 5 മില്യൺ യൂറോ ബിഡ് നിരസിക്കപ്പെട്ടതിനെ തുടർന്ന് ഓഫർ 80 മില്യൺ യൂറോയായി ഉയർത്തിയിരുന്നു.
22 വയസ്സ് മാത്രം പ്രായമുള്ള ഷെഷ്കോ കഴിഞ്ഞ സീസണിൽ 21 ഗോളുകൾ നേടിയിരുന്നു.
2023-ൽ സാൽസ്ബർഗിൽ നിന്ന് ലൈപ്സിഗിൽ എത്തിയതിനുശേഷം 87 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളാണ് ഈ യുവതാരം നേടിയത്.
മാത്യൂസ് കുഞ്ഞ്യ, ബ്രയാൻ എംബ്യൂമോ എന്നിവരുടെ വരവോടെ ഇതിനകം ശക്തിപ്പെട്ട യുണൈറ്റഡ്, സെസ്കോയെ തങ്ങളുടെ ആക്രമണനിരയിലെ അവസാന കണ്ണിയായി കാണുന്നു. ആസ്റ്റൺ വില്ലയുടെ ഓലി വാട്കിൻസിനെയും ക്ലബ് ലക്ഷ്യമിട്ടിരുന്നുവെങ്കിലും, വില്ലയുടെ ഉയർന്ന വില കാരണം അവർ ആ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു.