പ്രധാന താരങ്ങൾ പലരും ഇല്ലാതെ പൊരുതി ജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Resizedimage 2025 12 27 02 44 37 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്ന് ഓൾഡ്ട്രാഫോർഡിൽ വെച്ച് ന്യൂകാസിൽ യുണൈറ്റഡിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0 എന്ന സ്കോറിനാണ് വിജയിച്ചത്. ആഫ്കോണും പരിക്കും കാരണം പല പ്രധാന താരങ്ങളും ഇല്ലാതെയാണ് ഈ വിജയം.

1000394017

ഇന്ന് ആദ്യമായി ബാക്ക് 3 ഡിഫൻസ് എന്ന ഫോർമേഷൻ മാരിയ അമോറിം 4-3-3 എന്ന രീതിയിൽ ആണ് യുണൈറ്റഡിനെ അണിനിരത്തിയത്‌. ഇത് ആദ്യ പകുതിയിൽ യുണൈറ്റഡിന് ഗുണമായി. മത്സരത്തിന്റെ 24ആം മിനുറ്റിൽ ഒരു ത്രോയിൽ നിന്ന് വന്ന അവസരം മനോഹരമായ വോളിയിലൂടെ ഡോർഗു വലയിൽ എത്തിച്ചു. ഡോർഗുവിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള ആദ്യ ഗോളായിരുന്നു ഇത്.

ഈ ലീഡ് നിലനിർത്താനും കൂടുതൽ അവസരങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിക്കാനും യുണൈറ്റഡിനായി. എന്നാൽ ഗോൾ 1-0ൽ നിന്നു. രണ്ടാം പകുതിയിൽ ന്യൂകാസിൽ അവരുടെ അറ്റാക്ക് ശക്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പകുതിയിൽ വീണ്ടും ബാക്ക് 3യിലേക്ക് മാറി ഡിഫൻസിൽ ഊന്നി വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി. ന്യൂകാസിൽ യുണൈറ്റഡ് 23 പോയിന്റുമായി 11ആം സ്ഥാനത്താണ്.