മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ പ്രതീക്ഷ കോബി മൈനു കരാർ പുതുക്കി

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം കോബി മൈനു ക്ലബ്ബിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പുവച്ചു. അഞ്ചു വർഷത്തോളം ക്ലബിൽ തുടരാൻ ആകുന്ന കരാർ ആണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ജനുവരിയിൽ ലീഗ് കപ്പിൽ ഓൾഡ് ട്രാഫോർഡിൽ ചാൾട്ടൺ അത്‌ലറ്റിക്കിനെതിരായ മത്സരത്തിൽ 17 കാരനായ മൈനു തന്റെ സീനിയർ അരങ്ങേറ്റം കുറിച്ചിരുന്നു. എഫ്‌എ കപ്പിൽ റീഡിംഗിനെതിരായ മത്സരത്തിലും താരം കളിച്ചിരുന്നു.

മൈനു 001604

ഒൻപതാം വയസ്സിൽ യുണൈറ്റഡിന്റെ അക്കാദമിയിൽ ചേർന്ന താരം യുണൈറ്റഡിന്റെ യൂത്ത് ടീമുകളിൽ ഒക്കെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയുടെ ഭാവി ആകും മൈനു എന്നാണ് പ്രതീക്ഷ. കരാർ പുതുക്കിയതിൽ സന്തോഷവാൻ ആണെന്നും ഈ ക്ലബിനായി വലിയ സംഭാവനകൾ നൽകാനായി താൻ ആത്മാർത്ഥമായി പരിശ്രമിക്കും എന്നും മിനു പറഞ്ഞു.