ടെൻ ഹാഗ് ഇല്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് 5 ഗോളടിച്ച് ജയിച്ചു

Newsroom

Picsart 24 10 31 04 41 02 120
Download the Fanport app now!
Appstore Badge
Google Play Badge 1

ടെൻ ഹാഗിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് ലീഗ് കപ്പിൽ വൻ വിജയം. കരബാവോ കപ്പ് റൗണ്ട് ഓഫ് 16ൽ ലെസ്റ്റർ സിറ്റിയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടിനെതിരെ 5 ഗോളുകൾക്ക് ആണ് വിജയിച്ചത്.

1000713175

താൽക്കാലിക പരിശീലകൻ നിസ്റ്റൽ റൂയിയുടെ കീഴിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. തുടക്കം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആക്രമിച്ചു കളിക്കുന്നത് കാണാൻ ആയി. ഒമ്പതാം മിനുട്ടിൽ കസെമിറോയുടെ ഒരു ലോംഗ് റേഞ്ച് ഫിനിഷിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തത്.

പിന്നാലെ ഗർനാചോ ലീഡ് ഇരട്ടിയാക്കി. ഒരു ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന്റെ മൂന്നാം ഗോൾ നേടി. ബ്രൂണോയുടെ സീസണിലെ ആദ്യ ഗോളായി ഇത്. ഒരു സെറ്റ് പീസിൽ നിന്ന് കസെമിറോ കൂടെ ഗോൾ നേടിയതോടെ ലെസ്റ്ററിൽ നിന്ന് കളി അകന്നു. ആദ്യ പകുതിയിൽ തന്നെ ലെസ്റ്ററിനായി എൽ കാനൂസും കോഡിയും ഗോൾ നേടി സ്കോർ 4-2 എന്നാക്കി.

രണ്ടാം പകുതിയിൽ ഒരു ഡിഫൻസീവ് മിസ്റ്റേക്ക് മുതലാക്കി ബ്രൂണോ വീണ്ടും വല കുലുക്കിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 5-2ന്റെ വിജയം ഉറപ്പിച്ചു.