സെമി ഫൈനൽ നിർഭാഗ്യങ്ങൾക്ക് അവസാനം, ഒലെ മാഞ്ചസ്റ്ററിൽ ആദ്യ കിരീടം നേടുമോ

20210507 150208
Image Credit: Twitter
- Advertisement -

ഇന്നലെ യൂറോപ്പ ലീഗ് ഫൈനലിലേക്ക് പ്രവേശിച്ചപ്പോൾ ഒലെ ഗണ്ണാർ സോൾഷ്യാർ മാഞ്ചസ്റ്ററിന്റെ അദ്ദേഹത്തിന്റെ കീഴിലെ ആദ്യ ഫൈനലിലേക്ക് ആണ് എത്തിച്ചത്‌. ഒലെയുടെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചു സെമി ഫൈനലുകളിൽ എത്തിയിരുന്നു എങ്കിലും ഇതിനു മുമ്പ് നടന്ന നാലു സെമിയിലും യുണൈറ്റഡ് കാലിടറി വീഴുക ആയിരുന്നു.

കഴിഞ്ഞ സീസണിൽ മൂന്ന് സെമി ഫൈനലിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തിയത്. എഫ് എ കപ്പിലും, യൂറോപ്പ ലീഗിലും, ലീഗ് കപ്പിലും ആയിരുന്നു കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സെമി ഫൈനലിൽ എത്തിയത്. മൂന്ന് സെമിയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു. ഈ സീസണിലെ ലീഗ് കപ്പിലും യുണൈറ്റഡ് സെമിയിൽ എത്തിയിരുന്നു. പക്ഷെ സെമി ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സിറ്റിയോട് പരാജയപ്പെട്ടു.

എന്നാൽ അത്തരത്തിൽ ഒരിക്കൽ കൂടെ സെമിയിൽ വീഴുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനും ഒലെയ്ക്കും സങ്കൽപ്പിക്കാൻ ആവുമായിരുന്നില്ല. റോമയെ പരാജയപ്പെടുത്തിയതോടെ ഫൈനലിൽ എത്തുക മാത്രമല്ല ഒലെയുടെ കീഴിൽ യുണൈറ്റഡ് ആദ്യ കിരീടത്തിലേക്ക് ഒരു മത്സരത്തിന്റെ ദൂരത്തിൽ എത്താനും യുണൈറ്റഡിനായി. 2017ൽ യൂറോപ്പ ലീഗ് കിരീടത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ ഒരു കിരീടം നേടിയിട്ടില്ല.

Advertisement