ആഴ്‌സണലിന്റെ യുവതാരം എയ്‌ഡൻ ഹെവനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി

Newsroom

Picsart 25 02 01 17 27 14 241
Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്‌സണലിന്റെ യുവതാരം എയ്‌ഡൻ ഹെവനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. ഈ വിൻഡോയിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം സൈനിംഗ് ആണിത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു.

Picsart 25 02 01 17 27 05 431

18 വയസ്സുള്ള സെൻട്രൽ ഡിഫൻഡർ അടുത്ത ദിവസം തന്നെ മെഡിക്കൽ പൂർത്തിയാക്കു. യുവതാരത്തിനായി ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്, ബാഴ്‌സലോണ എന്നിങ്ങനെ നിരവധി മുൻനിര ക്ലബ്ബുകളും രംഗത്തുണ്ടായിരുന്നു.

ആഴ്സണൽ അക്കാദമിയുടെ ഉൽപ്പന്നമായ ഹെവൻ, 2024 ഒക്ടോബറിൽ കാരബാവോ കപ്പ് മത്സരത്തിലൂടെ സീനിയർ അരങ്ങേറ്റം കുറിച്ചിരുന്നു. ആഴ്സണലുമായുള്ള അദ്ദേഹത്തിന്റെ കരാർ ആറ് മാസത്തിനുള്ളിൽ അവസാനിക്കാൻ ഇരിക്കെ ആണ് ക്ലബ് വിടുന്നത്.

ലെഫ്റ്റ് ഡിഫൻഡറായ ഹെവന്, ലെഫ്റ്റ് സെന്റർ ബാക്കായും, ലെഫ്റ്റ് ബാക്കായും, ലെഫ്റ്റ് വിംഗ് ബാക്കായും കളിക്കാൻ ആകും.