മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാരി മഗ്വെയറിൻ്റെ കരാർ നീട്ടും. മഗ്വയറിന്റെ എക്‌സ്‌റ്റൻഷൻ ക്ലോസ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആക്‌റ്റിവേറ്റ് ചെയ്യും. മഗ്വെയറിൻ്റെ കരാർ നീട്ടും എന്ന് മാനേജർ റൂബൻ അമോറിം ഇന്ന് സ്ഥിരീകരിച്ചു. മഗ്വയറിന്റെ കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാൻ വ്യവസ്ഥ ഉണ്ട്. അത് ഉപയോഗിച്ച് 2026ലേക്ക് യുണൈറ്റഡ് കരാർ നീട്ടും.
“ഞങ്ങൾ ഞങ്ങളുടെ ഓപ്ഷൻ ട്രിഗർ ചെയ്യും; ഞങ്ങൾക്ക് ഹാരിയെ വളരെയധികം ആവശ്യമുണ്ട്, ”അമോറിം പറഞ്ഞു. മാഗ്വെയറിൻ്റെ നേതൃത്വഗുണങ്ങൾ മെച്ചപ്പെടുത്താനും മാനേജർ ആവശ്യപ്പെട്ടു.
“ഒരു നേതാവെന്ന നിലയിൽ അദ്ദേഹം മെച്ചപ്പെടേണ്ടതുണ്ട്, കാരണം ഞങ്ങൾ കളിക്കളത്തിൽ നേതാക്കളെ ആവശ്യമുണ്ട്” അമോറിം കൂട്ടിച്ചേർത്തു.
2019-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്ന മാഗ്വെയർ, ഫോമിലും വിമർശനങ്ങളിലും ഏറ്റക്കുറച്ചിലുകൾ നേരിട്ടിട്ടുണ്ടെങ്കിലും ടീമിൻ്റെ പ്രതിരോധ സജ്ജീകരണത്തിലെ ഒരു പ്രധാന വ്യക്തിയായി ഇപ്പോഴും തുടരുന്നു.