മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാൻ ഉള്ള ഗ്ലേസേഴ്സിന്റെ പ്ലാനുകളിൽ നിന്ന് അവർ പിന്മാറുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്ലേസേഴ്സ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാനായി ബിഡുകൾ ക്ഷണിച്ചിരുന്നു. ഖത്തർ ഗ്രൂപ്പ് ഉൾപ്പെടെ വലിയ ബിഡുകൾ ക്ലബ് സ്വന്തമാക്കാൻ വരികയും ചെയ്തു. ഇപ്പോൾ ബിഡ്ഡിംഗ് പ്രോസസ് മൂന്നാം ഘട്ടത്തിൽ നിൽക്കുകയാണ്. ഈ സമയത്താണ് യുണൈറ്റഡ് ക്ലബ് ഉടമകൾ അവരുടെ പ്ലാനുകൾ മാറ്റുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാതെ പുറത്ത് നിന്ന് നിക്ഷേപം സ്വീകരിക്കാൻ ആണ് ഇപ്പോൾ ഗ്ലേസേഴ്സ് ആലോചിക്കുന്നത്. പുറത്ത് നിന്ന് നിക്ഷേപം ലഭിച്ചാൽ ക്ലബ് ഉടമസ്ഥാവകാശം നിലനിർത്താൻ ഗ്ലേസേഴ്സിനാകും. അടുത്ത പത്ത് വർഷത്തിനകം ക്ലബിന്റെ മൂല്യം ഇരട്ടിയാക്കാൻ നിക്ഷേപം കൊണ്ട് ആകും എന്നും ഗ്ലേസേഴ്സ് കരുതുന്നു. ഖത്തർ ഗ്രൂപ്പ് പോലെ വലിയ ഉടമകൾ ക്ലബ് ഏറ്റെടുക്കും എന്നും യുണൈറ്റഡിലെ പ്രശ്നങ്ങൾ തീരും എന്നും കരുതിവർക്ക് നിരാശ ആകും ഈ വാർത്ത നൽകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾക്ക് എതിരെ ഉള്ള പ്രതിഷേധങ്ങൾ കനക്കാനും ഈ പുതിയ തീരുമാനം കാരണമായേക്കും.