ഫുട്ബോൾ ബ്ലഡി ഹെൽ!! മാഞ്ചസ്റ്റർ യുണൈറ്റഡ് അവിസ്മരണീയമായ തിരിച്ചുവരവിലൂടെ സെമി ഫൈനലിൽ !!

Newsroom

Picsart 25 04 18 01 56 17 685
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിൽ സെമി ഫൈനലിൽ!! ഫുട്ബോൾ ചരിത്രം കണ്ട ഏറ്റവും നാടകീയമായ മത്സരങ്ങളിൽ ഒന്നിൽ ലിയോണെ 5-4ന് തോൽപ്പിച്ച് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിലേക്ക് മുന്നേറിയത്. 110 മിനുട്ട് വരെ 4-2ന് പിറകിൽ നിന്ന ശേഷമാണ് യുണൈറ്റഡ് 5-4ന് ജയിച്ചത്. അഗ്രുഗേറ്റിൽ 7-6ന്റെ ജയം.

1000142654

ഇന്ന് നന്നായി തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉഗാർതെയിലൂടെ പത്താം മിനുറ്റിൽ തന്നെ ലീഡ് എടുത്തു. ഗർനാചോയുടെ പാസിൽ നിന്നായിരുന്നു ഉഗാർതെയുടെ ഗോൾ.

ആദ്യ പകുതിയുടെ അവസാന നിമിഷം ഡിയാഗോ ഡാലോട്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ഹാരി മഗ്വയറിന്റെ ലോംഗ് പാസ് സ്വാകരിച്ചായിരുന്നു ഡാലോട്ടിന്റെ ഫിനിഷ്.

രണ്ടാം പകുതിയിൽ യുണൈറ്റഡ് കളി നിയന്ത്രിച്ച് വിജയത്തിലേക്ക് പോവുകയാണെന്ന് കരുതവെ 71ആം മിനുറ്റിൽ ലിയോൺ ഒരു ഗോൾ മടക്കി. ടൊലിസോയുടെ ഹെഡറിലൂടെകായിരുന്നു ലിയോണിന്റെ ഗോൾ. ഇത് കളി ആവേശകരമാക്കി.

78ആം മിനുറ്റിൽ ടാഗ്ലിയഫികോയിലൂടെ ലിയോൺ സമനില ഗോൾ കണ്ടെത്തി. സ്കോർ 2-2. അഗ്രിഗേറ്റ് സ്കോർ 4-4. 88ആം മിനുറ്റിൽ ലിയോൺ ക്യാപ്റ്റൻ ടൊലിസോക്ക് രണ്ടാം മഞ്ഞ കാർഡ് കിട്ടി പുറത്ത് പോയി. ഇതോടെ ലിയോൺ 10 പേരായി ചുരുങ്ങി. എങ്കിലും നിശ്ചിത സമയത്ത് ഇത് മുതലാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമിൽ 10 പേരെ വെച്ച് ലിയോൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലീഡ് നേടി. ഷെർകിയുടെ സ്ട്രൈക്ക് ആണ് ലിയോണെ മുന്നിൽ എത്തിച്ചത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ലിയോണ് അനുകൂലമായി ഒരു പെനാൽറ്റിയും ലഭിച്ചു. ലിയോണിന്റെ നാലാം ഗോൾ.

113ആം മിനുറ്റിൽ യുണൈറ്റഡിന് അനുകൂലമായി പെനാൽറ്റി. ഇത് ലക്ഷ്യത്തിൽ എത്തിച്ച് ബ്രൂണോ യുണൈറ്റഡിന് പ്രതീക്ഷ നൽകി. സ്കോർ 3-4. അഗ്രിഗേറ്റിൽ 5-6. ആവേശകരമായ അവസാന നിമിഷങ്ങൾ. 120ആം മിനുറ്റിൽ മൈനുവിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമനില ഗോൾ!! സ്കോർ 4-4. അഗ്രിഗേറ്റിൽ 6-6.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം കാത്ത് 123ആം മിനുറ്റിൽ മഗ്വയറിന്റെ ഫിനിഷ്! 5-4ന് ജയിച്ച് യുണൈറ്റഡ് സെമിയിൽ.