മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ അവരുടെ ആദ്യ സൈനിംഗ് പൂർത്തിയാക്കി. പാട്രിക് ഡോർഗുവിനെ ലെചെയിൽ നിന്ന് സൈൻ ചെയ്തതായി ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത ആഴ്ച നടക്കുന്ന മത്സരം മുതൽ താരത്തിന് യുണൈറ്റഡിനായി കളിക്കാൻ ആകും. 37 മില്യണ് ആണ് ട്രാൻസ്ഫർ ഫീ. താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ 5 വർഷത്തെ കരാർ ഒപ്പുവെച്ചു.
20കാരനായ താരത്തിനായി നാപോളിയും രംഗത്തുണ്ടായിരുന്നു. എന്നാൽ നാപോളി സമ്മറിൽ മാത്രമെ താരത്തിനായി ബിഡ് നൽകുകയുള്ളൂ എന്നത് കൊണ്ട് യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമായി. ലെഫ്റ്റ് ബാക്ക് ഇല്ലാതെ ഈ സീസണിൽ ഉടനീളം യുണൈറ്റഡ് കഷ്ടപ്പെട്ടിരുന്നു. ഡോർഗു എത്തുന്നതും ഒപ്പം ലൂക് ഷോ പരിക്ക് മാറി എത്തുന്നത് സീസൺ രണ്ടാം പകുതിയിൽ യുണൈറ്റഡിന് സഹായകരമാകും.
.