വമ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്!! ലീഗിൽ ആറാം സ്ഥാനത്തേക്ക്!

Newsroom

Picsart 25 12 09 03 21 47 865
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വലിയ വിജയം നേടി. ഇന്ന് എവേ ഗ്രൗണ്ടിൽ വോൾവ്സിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഇരട്ട ഗോളും ഒരു അസിസ്റ്റുമായി ബ്രൂണോ ഫെർണാണ്ടസ് കളിയിലെ താരമായി.

1000372114

ഇന്ന് മികച്ച രീതിയിൽ കളി ആരംഭിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 25ആം മിനുറ്റിൽ ബ്രൂണോയിലൂടെ ലീഡ് എടുത്തു. കുഞ്ഞ്യയുടെ പാസ് സ്വീകരിച്ചായിരുന്നു ഗോൾ. എന്നാൽ ആദ്യ പകുതിയുടെ അവസാന നിമിഷം വോൾവ്സ് സമനില കണ്ടെത്തിയത് യുണൈറ്റഡിന് ആശങ്ക നൽകി. ബെലെഗാർഡിന്റെ ഫിനിഷാണ് വോൾവ്സിന് പ്രതീക്ഷ നൽകിയത്.

രണ്ടാം പകുതിയിൽ ഊർജ്ജം വീണ്ടെടുത്ത യുണൈറ്റഡ് പെട്ടെന്ന് തന്നെ ലീഡ് വീണ്ടെടുത്തു. ഇത്തവണ മനോഹരമായ ഒരു ടീം നീക്കത്തിന് ഒടുവിൽ എംബ്യൂമോ ആണ് യുണൈറ്റഡിനായി ഗോൾ നേടിയത്. ഡാലോട്ട് ആണ് എംബ്യൂമോയെ പെനാൽറ്റി ബോക്സിൽ കണ്ടെത്തിയത്.

കളിയിലെ ഏറ്റവും മനോഹരമായ ഗോൾ മൗണ്ട് നേടിയ യുണൈറ്റഡിന്റെ മൂന്നാമത്തെ ഹോൾ ആയിരുന്നു. ബ്രൂണോയുടെ പാസിൽ നിന്ന് ക്ലാസ് വോളിയിലൂടെ ആയിരുന്നു മൗണ്ടിന്റെ ഗോൾ. പിന്നാലെ 85ആം മിനുറ്റിൽ ഒരു ഹാൻഡ്ബോളിന് ലഭിച്ച പെനാൽറ്റി ബ്രൂണോ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 4-1.

ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ 25 പോയിന്റുമായി ആറാം സ്ഥാനത്ത് എത്തിച്ചു. വോൾവ്സ് ആകട്ടെ ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല.