മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം, മസ്റോയി, ഡി ലിറ്റ്, ലിസാൻഡ്രോ എന്നിവർക്ക് പരുക്കില്ല എന്ന് ടെൻ ഹാഗ്

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ ബാർൺസ്‌ലിക്കെതിരെ ഇറങ്ങുകയാണ്. പുതിയ പരിക്കുകളില്ല എന്ന ആശ്വാസം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉണ്ട്‌. ശനിയാഴ്ച സതാംപ്ടണിനെതിരായ യുണൈറ്റഡിൻ്റെ 3-0 പ്രീമിയർ ലീഗ് വിജയത്തിൽ പകരക്കാരനായി കളം വിട്ട നൗസെയർ മസ്‌റോയിയും ഡി ലിറ്റും ലിസാൻഡ്രോയും ഓൾഡ് ട്രാഫോഡിൽ സെലക്ഷന് ലഭ്യമാണെന്ന് എറിക് ടെൻ ഹാഗ് സ്ഥിരീകരിച്ചു.

Picsart 24 09 16 23 43 21 508

എന്നിരുന്നാലും, ലൂക്ക് ഷാ, ലെനി യോറോ, വിക്ടർ ലിൻഡലോഫ്, മേസൺ മൗണ്ട്, റാസ്മസ് ഹൊയ്ലുണ്ട്, ടൈറൽ മലാഷ്യ എന്നിവരെല്ലാം പരിക്കേറ്റ് പുറത്ത് തന്നെയാണ്‌.